നീലാംബരത്തിന്റെ നീലപ്പുടവയില്‍
താരകക്കിന്നരിപ്പൂക്കളുമായ്
ലോലവെഞ്ചാമരം വീശുന്നകാറ്റില്‍ നീ..
ശോകാര്‍ദ്രയാണോ...പൂനിലാവേ...?
നാണമാണോ നിന്റെ
മുഖപടലത്തിലെ
കളങ്കമെന്തേ ചൊല്ലു ചന്ദ്രികേ നീ...
നിന്‍ മിഴിയോരത്ത്‌ബാഷ്പമായ്ത്തീരുന്ന
മോഹങ്ങളാണോ..? ഹിമകണങ്ങള്‍..
കനലാളുമോര്‍മ്മയില്‍
ഉറക്കംവെടിഞ്ഞും
കാതരേ നീയാരേക്കാത്തുനില്‍പൂ...
ഉഷസ്സിന്റെ പാതയില്‍
കാതോര്‍ത്തു നില്‍ക്കുന്ന
ഊര്‍മ്മിളയാണോ നീ മൗനമെന്തേ...
(1992ല്‍ റാസല്‍ഖൈമ റേഡിയോ ഗള്‍ഫില്‍
ആദ്യമായി മലയാളം പ്രക്ഷേപണം തുടങ്ങിയതിന്റെ
രണ്ടാംനാള്‍ ഞാന്‍ എഴുതി മി.അനു പാടിപ്രക്ഷേപണം ചെയ്ത ഗാനം.)
No comments:
Post a Comment