മലരമ്പനറിയാതെ മലർവാടിയറിയാതെ,
മനസ്സിൽ കൊരുത്തോരു പൂത്താലം-അതിൽ
മാലോകരരിയാതെ മനസ്സുകളറിയാതെ,
മോഹത്തിൻപൂക്കളിറുത്തുവെച്ചൂ- ഞാൻ
മോഹത്തിൻ പൂക്കളൊരുക്കിവെച്ചൂ..
(മലരമ്പ..)
ആതിരകൾനോറ്റ് ആയിരം കണ്ണുമായ്
ആത്മപ്രിയനെ കാത്തിരുന്നൂ..ഞാൻ
അനുപമ സൗഭഗ്യ സ്നേഹപ്രഭതേടി..
ആ ശുഭ രാത്രിയ്ക്കായ് കാത്തിരുന്നൂ..
(മലരമ്പ..)
അതിരുകളില്ലാത്ത സ്നേഹവിഹായസ്സിൽ
അരുമ മേഘങ്ങളായ്പ്പറന്നു ഞാനും..
ആശയാമാശ്വാസദ്വീപുകൾ തേടി ഞാൻ
ആർദ്രയായ് കാതോർത്ത് കാത്തിരുന്നൂ...
(മലരമ്പ..)
No comments:
Post a Comment